ദോഹ: ഖത്തറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഏവിയേഷൻ പരിശീലന രംഗത്തും പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ലുസൈൽ യൂണിവേഴ്സിറ്റിയും ഖത്തർ എയറോനോട്ടിക്കൽ അക്കാദമിയും (QAA) തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽതാനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ലക്ഷ്യവും നേട്ടങ്ങളും
അക്കാദമിക് സഹകരണം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയിൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. ......
കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം.
നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.
നേരത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്.
പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു.
പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ......
ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെന്ററിന് (ISC) കീഴിലുള്ള 'എക്സ്പാറ്റ്സ് സ്പോർട്ടീവ്' സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കുമെന്ന്
ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആൻഡ് ഫീൽഡിൽ രാവിലെ 7 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (QSFA) അംഗീകാരത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.
അത്ലറ്റിക്സ് (100m, 200m, 800m, 1500m, 3000m, റിലേ), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, വടംവലി, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങി 37 ഇനങ്ങൾ.
പങ്കാളിത്തം: വിവിധ കാറ്റഗറികളിലായി ഏകദേശം 750 കായിക താരങ്ങൾ മാറ്റുരയ്ക്കും. ......
ഇന്നലെ നടൻ സിംമ്പുവിന്റെ 42-ാം ജന്മദിനമായിരുന്നു. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ സിംമ്പു 40 വർഷത്തിലേറെയായി അഭിനയരംഗത്ത് പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്. എന്നിരുന്നാലും, കഴിഞ്ഞ 5 വർഷമായി അദ്ദേഹത്തിന് ഒരു ഹിറ്റ് ചിത്രം പോലും ഉണ്ടായിട്ടില്ല.
'മാനാട് ' എന്ന ചിത്രത്തിന് ശേഷം സിംബു അഭിനയിച്ച 'വെന്തു തനിന്തത് കാട്', 'പത്തു തല', 'തഗ് ലൈഫ് ' എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ......

ദോഹ: സമൂഹത്തില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങളെന്ന് പ്രമുഖ സംരംഭകനും ഇന്ത്യന്‍ യൂണിയന് മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനുമായ സഫാരി സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
സഫാരി ഗ്രൂപ്പില്‍ നടന്ന ചടങ്ങില്‍, വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പത്താമത്തെ വാല്യം അതിന്റെ രചയിതാവും പ്രശസ്ത പ്രചോദന എഴുത്തുകാരനും അക്കാദമിഷ്യനും സ്പോക്കണ് അറബിക് വിദഗ്ധനുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതത്തില്‍ സാന്ദ്രമായ ചിന്തകളും നിര്‍മാണാത്മകമായ സമീപനങ്ങളും വളര്‍ത്തുന്നതില്‍ 'വിജയമന്ത്രങ്ങള്‍' എന്ന പ്രചോദന പരമ്പര നിര്‍ണായക പങ്ക് വഹിക്കുന്നതായി സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
ഇന്നത്തെ അതിവേഗവും സമ്മര്‍ദ്ദഭരിതവുമായ ജീവിത സാഹചര്യങ്ങളില്‍ പ്രചോദന സാഹിത്യത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ സൈനുല്‍ ആബിദീന്‍, ലളിതമായ ഭാഷയിലും ആഴമുള്ള ജീവിതബോധത്തിലും പ്രായോഗികമായ സമീപനത്തിലുമാണ് 'വിജയമന്ത്രങ്ങള്‍' വേറിട്ടുനില്‍ക്കുന്നതെന്ന് പറഞ്ഞു. ......
നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്ക് പോര്. നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. ......
ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാർഷികാഘോഷങ്ങൾക്ക് അബു ഹമുർ ഐ.സി.സി (ICC) അശോക ഹാളിൽ സമാപിച്ചു 'രാഗസന്ധ്യ സീസൺ 2' എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് കാണികളുടെ മനസ്സ് നിറച്ചു.
ഖത്തറിലെ ബിസിനസ്സ് പ്രമുഖരിൽ ഒരാളായ അഷ്റഫ് സഫവാട്ടർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഖത്തർ അഷ്റഫ് കൂട്ടായ്മ പ്രസിഡണ്ട് അഷ്റഫ് മൊയ്ദു അദ്ധ്യക്ഷതവഹിക്കുകയും സെക്രട്ടറി അഷ്റഫ് മമ്പാട് സ്വാഗതമരുളുകയും ചെയ്തു. മുഖ്യരക്ഷാധികാരി അഷ്റഫ് അമ്പലത്ത്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ അഷറഫ് ഉസ്മാൻ, അഷ്റഫ് വെൽകെയർ, അഷ്റഫ് ഗ്രാൻ്റ്മാൾ, അഷ്റഫ് ഇന്ത്യൻ സൂപ്പർ മാർക്കറ്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു .
പ്രശസ്ത പണ്ഡിതനും സൂഫീഗായകനുമായ ഉസ്താദ് അഷ്റഫ് പലപ്പെട്ടി അവതരിപ്പിച്ച ഹൃദ്യമായ സൂഫി സംഗീതം സദസ്സിനെ ആത്മീയമായ അനുഭൂതി പകർന്നു. ......
എരമല്ലൂർ: രാജ്യത്തിന്റെ സായുധ സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും യുവാക്കളെ സജ്ജരാക്കുന്നതിനായി സുബേദാർ മേജർ ജയൻസ് അക്കാദമി സമഗ്രമായ പരിശീലന പരിപാടി ആരംഭിക്കുന്നു.
ഉദ്ഘാടന പരിപാടി
തീയതി: ഫെബ്രുവരി 4, 2026
സമയം: രാവിലെ 6.30 മുതൽ
സ്ഥലം: ശ്രീ നാരായണ കുമാരപുരം ക്ഷേത്രം ഗ്രൗണ്ട്, എരമല്ലൂർ പി.ഒ.
രാവിലെ 6.30ന് പൂജയോടെ ആരംഭിക്കുന്ന പരിപാടിയിൽ 6.45 മുതൽ 7.15 വരെ നടക്കുന്ന പ്രത്യേക സെഷനിൽ ഇന്ത്യൻ സായുധ സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും എങ്ങനെ അംഗമാകാമെന്ന് വിശദമായി വിവരിക്കും. അക്കാദമിയുടെ പവർ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നതും ഈ സെഷനിൽ ഉൾപ്പെടുന്നു.
വിശദീകരണം നൽകുന്നത്: റിട്ടയേർഡ് സുബേദാർ മേജർ (ലെഫ്റ്റനന്റ്) ജയചന്ദ്രൻ വി.
പരിപാടി 7.15 മുതൽ 7.30 വരെ പരിശീലന ഷെഡ്യൂളിന്റെ വിശദാംശങ്ങൾ നൽകി സമാപിക്കും.
പരിശീലന പ്ലാനിംഗ്
ഫെബ്രുവരി 5:
പരിശീലനത്തിനായി ഉപയോഗിക്കുന്ന മുഴുവൻ റോഡുകളും സമഗ്രമായി പരിശോധിക്കും. ......